സൗഹൃദം വിരിഞ്ഞ ഒരുമയുടെ ഇഫ്താർ
സൗഹൃദ ഇഫ്താർ ഐക്യത്തിന്റെയും ഒരുമയുടെയും സംഗമ വേദിയായി മാറി. ഒരുമ - മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുചേരൽ വേദിയായി മാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ദു ഉദ്ഘാടനം ചെയ്തു. വി.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുൾ ലത്തീഫ് സുല്ലമി, ആസാദ് ഇളയിടത്ത് , പ്രൊഫ. ചന്ദ്രഹാസൻ , അബ്ദുറഹ്മാൻ പോക്കർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയിടത്ത് , ലീന മുഹമദലി, അഡ്വ. സുജീർ ,കവി രുദ്ദ്രൻ വാരിയത്ത്, നൂറുദ്ധീൻ പോഴത്ത്, വി.കുഞ്ഞിമരക്കാർ, ഇ.അബ്ദുന്നാസർ, എ. സൈനുദ്ധീൻ ,എം.ടി. നജീബ്, ഏ.ടി. അലി എന്നിവർ ആശംസകൾ നേർന്നു. ഒരുമ കൺവീനർ എ.അബ്ദുൾ ലത്തീഫ് സ്വാഗതവും ചെയർമാൻ ഇ.എം.മുഹമ്മദ് നന്ദിയും പറഞ്ഞു.
ഒരുമ - മാറഞ്ചേരിയുടെ അഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ കാലത്ത് 8 മണിക്ക് സംയുക്ത ഈദ് ഗാഹ് നടത്തുവാനും തീരുമാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments