കലശ മലയിൽ ആര്യ മഹർഷിയുടെ ആശ്രമത്തിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് മാനവ സൗഹർദ്ധ വിളമ്പരമായി മാറി
നൂറുകണക്കിന് സഹോദര സഹോദരിമാർ പങ്കെടുത്ത
ഇഫ്താർ വിരുന്ന്
പരസ്പരം കൈകോർക്കുന്ന
ത്രി മത ഏകത്വ തത്വം വിളംബരം ചെയ്തു.
പരിസരത്തെ
ഹൈന്ദവ ക്രൈസ്തവ ഇസ്‌ലാം മത വിശ്വാസികളും, പ്രകൃതി സ്നേഹികളും, കലാ സാഹിത്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മഹൽ വ്യക്തികളുടെയും
സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
എല്ലാമതങ്ങളെയും
സ്വീകരിച്ചു ആദരിച്ച ഭാരതീയ പൈതൃകം വിളിച്ചോതുന്ന വിരുന്നായി മാറി.
ചടങ്ങിൽ ശ്രീ ശ്രീ ആര്യ മഹർഷി
മാനവ സൗഹാർദ്ധ സന്ദേശം പ്രഭാഷണം നിർവഹിച്ചു. പോർക്കുളം മസ്ജിദ് ഇമാം അഷ്‌റഫ് സഖാഫി വ്രത സന്ദേശം നൽകി. ഫാദർ ഗീ വർഗ്ഗീസ് കൊള്ളനൂർ, കരീം പന്നിത്തടം, എം എ ഖമറുദ്ധീൻ, മോഹനൻ പെരുമ്പിലാവ്,
അസ്‌ലം അയിലക്കാട് എന്നിവർ സംസാരിച്ചു. ആര്യ നാമിക സദസ്സിന്ന് കൃതജ്ഞത നേർന്നു.
മുസ്‌ലിം സഹോദരങ്ങൾക്ക് ആശ്രമത്തിലെ ധ്യാന മണ്ഡപം മഗ് രിബ് നിസ്കാരതിന് ഒരുക്കി കൊടുത്തു നിസ്കാരതിന് അഷ്‌റഫ് സഖാഫി മുതുക്കാട് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments