Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മനുഷ്യസൗഹാർദത്തിന്റെ സന്ദേശവുമായി മാസ്‌റ്റേഴ്‌സ് ഇഫ്‌താർ


മനുഷ്യസൗഹാർദത്തിന്റെ സന്ദേശവുമായി മാസ്‌റ്റേഴ്‌സ് ഇഫ്‌താർ 

വെളിയങ്കോട് മുളമുക്ക് കേന്ദ്രീകരിച്ചു മാതൃകയാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന മാസ്‌റ്റേഴ്‌സ് കൂട്ടായ്‌മ നടത്തിയ ഇഫ്‌താർ മനുഷ്യസൗഹാർദത്തിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറുന്നതായിരുന്നു. ജാതിമത വ്യത്യാസങ്ങളില്ലാതെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് ഇഫ്‌താറിൽ പങ്കെടുത്തത്. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗം പി. അജയൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ റസ്‌ലത്ത് സക്കീർ, സബിത പുന്നക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഇഫ്‌താറിന് മാസ്‌റ്റേഴ്‌സ് അംഗങ്ങളായ സി. സാജിദ്, കെ. ഷനിൽ, അനിൽകുമാർ, എം.സി. ഷെമീം, കെ. സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments