Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ് എസ് എഫ് പൊന്നാനി ഡിവിഷൻ തർതീൽ സംഘടിപ്പിച്ചു



എസ് എസ് എഫ് പൊന്നാനി ഡിവിഷൻ തർതീൽ സംഘടിപ്പിച്ചു


"വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ" എന്ന ശീർഷകത്തിൽ എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സംഘടിപ്പിച്ച തർതീൽ ഹോളി ഖുർആൻ പ്രീമിയോ മത്സരങ്ങൾ എരമംഗലം മാട്ടേരി കൺവെൻഷൻ സെൻ്ററിൽ നടന്നു.

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ യൂസഫ് ബാഖവി കാസർഗോഡ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് ദാവൂദ് സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷനിലെ 7 സെക്ടറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് മത്സരത്തിൽ മാറ്റുരച്ചത്. പനമ്പാട്, വെളിയങ്കോട്, പെരുമ്പടപ്പ് സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അനുബന്ധമായി നടന്ന "ഖൽബുൽ ഖുർആൻ" യാസീൻ ആശയ പഠന സംഗമത്തിൽ ഹസ്സൈനാർ കിഴക്കേമല വിഷയാവതരണം നടത്തി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ അൽബുഖാരി നീറ്റിക്കൽ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പ്രവർത്തകർക്കുള്ള ഇഫ്താർ വിരുന്നോടെ സംഗമം സമാപിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments