Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പഞ്ചായത്ത് രാജ് ദിനം ആചരിചില്ല; മാറഞ്ചേരി പഞ്ചായത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പരാതി


പഞ്ചായത്ത് രാജ് ദിനം ആചരിചില്ല; മാറഞ്ചേരി പഞ്ചായത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പരാതി

രാജ്യത്ത് മാറഞ്ചേരി പഞ്ചായത്തിൽ മാത്രം ദേശീയ പഞ്ചായത്ത്‌ രാജ് ദിനം ഏപ്രിൽ 23 ന് സർക്കാർ നിർദേശത്തിനു പുല്ലുവില കല്പിച്ചു ഭരണസമിതി ;
പരാതിയുമായി യൂത്ത് കോൺഗ്രസ്‌ .

ദേശീയ പഞ്ചായത്ത്‌ രാജ് ദിനത്തോടനുബന്ധിച്ചു   സർക്കാർ നിർദേശപ്രകാരം ഇന്ന് വിളിക്കേണ്ട (24/04/2022)ഗ്രാമ സഭ ഭരണാധികാരികളുടെ സൗകര്യത്തിനനുസരിച്ചു മുന്നേ നടത്തി മാറഞ്ചേരി പഞ്ചായത്ത്‌ ഭരണസമിതി മാതൃക കാണിച്ചിരിക്കുകയാണ്. ഇന്നലെ പഞ്ചായത്തിൽ നടന്ന ബോർഡ്‌ യോഗത്തോടനുബന്ധിച്ചാണ് ചടങ്ങിന് വേണ്ടി ഗ്രാമസഭ നടത്തിയത്. ഔദ്യോഗിക രേഖയിൽ ഇന്നത്തെ തിയ്യതി എഴുതിച്ചേർത്തു സർക്കാരിനെയും പഞ്ചായത്ത്‌തല വികസന കമ്മിറ്റികളെയും വഞ്ചിച്ചിരിക്കുകയാണ് പഞ്ചായത്ത്‌ ഭരണസമിതി. പല വികസന കമ്മിറ്റി അംഗങ്ങളും പത്ര വാർത്ത പ്രകാരം ഇന്ന് നടക്കുന്ന ഗ്രാമസഭയിൽ പങ്കെടുക്കാൻ പഞ്ചായത്തിന് മുന്നിൽ എത്തിയപ്പോഴാണ് ഇന്നലെ നടന്നു എന്ന് അറിയുന്നത്.സർക്കാർ ഉത്തരവിൽ വ്യക്തമായ അജണ്ട പ്രകാരം വിളിക്കേണ്ട ഗ്രാമസഭയാണ് പഞ്ചായത്ത്‌ ഭരണസമിതി ഒരു ചടങ്ങിന് വേണ്ടി മാത്രം നടത്തിയത്.ഇതിന്റെ പ്രാധാന്യം ഇല്ലാതാക്കിതീർത്തതും ഉത്തരവിനെ തിരസ്കരിച്ചതുംഭരണഘടനാ ലംഘനമാണ് .ഇതിനെതിരെ യൂത്ത് കോൺഗ്രസ്‌ കളക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും കള്ളരേഖകൾ ഹാജരാക്കി തട്ടിപ്പ് നടത്തുന്നതിനെതിരെ ശക്തമായി പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ശ്യാം പറയരിക്കൽ പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments