Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്ത്രീ വിദ്യാഭ്യാസം ധാർമ്മിക സമൂഹത്തിൻ്റെ അടിത്തറ: ഹമീദലി ശിഹാബ്



സ്ത്രീ വിദ്യാഭ്യാസം ധാർമ്മിക സമൂഹത്തിൻ്റെ അടിത്തറ: ഹമീദലി ശിഹാബ്


വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ ഇന്ന് സമൂഹം ഒട്ടും പിന്നിലല്ല. എന്നാൽ തിരിച്ചറിവുള്ള വിദ്യാഭ്യാസം കുറഞ്ഞു വരികയാണ്. വിദ്യാസമ്പന്നർ തന്നെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നത് കൂടിവരുമ്പോൾ പെൺകുട്ടികൾക്ക് ധാർമ്മിക വിദ്യ നൽകി ധാർമ്മിക മുന്നേറ്റത്തിന് തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് വിമൻസ് അക്കാദമിയുടെ പ്രചരണാർത്ഥമുള്ള റമസാൻ പ്രഭാഷണത്തിന്റെ സമാപന ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. 

ടി.വി.സി അബൂബക്കർ ഹാജി അധ്യക്ഷനായി. ശമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പസിഡൻ്റ് സത്താർ പന്തല്ലൂർ മുഖ്യാതിഥിയായിരുന്നു. സ്ഥാപനത്തിൻ്റെ വിപുലീകരണത്തിന് ഖത്തറിലെ വ്യവസായി ജിന്നൻ മുഹമ്മദുണ്ണി നൽകുന്ന ഫണ്ട് ഹമീദലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments