Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്നേഹ സൗഹൃദ സംഗമമായി ഗൈഡൻസ് ഇഫ്ത്വാർ



സ്നേഹ സൗഹൃദ സംഗമമായി ഗൈഡൻസ് ഇഫ്ത്വാർ

 എരമംഗലത്തെ മത,രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഗൈഡൻസ് സെൻ്ററിൽ സംഘടിപ്പിച്ച റമദാൻ സൗഹൃദസായാഹ്നം ശ്രദ്ദേയമായി. ആത്മനിയന്ത്രണത്തിലൂടെ ആത്മവിശുദ്ധി കൈവരിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുകയാണ്  വ്രതം  ചെയ്യുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു.. ആത്മനിയന്ത്രണം നഷ്ടപ്പെട്ടതാണ് ആധുനിക മനുഷ്യൻ കാട്ടിക്കൂട്ടുന്ന എല്ലാ അതിക്രമങ്ങളുടെയും അടിസ്ഥാന കാരണം.. ചിന്താപരമായ വൈവിധ്യങ്ങൾ യാഥാർത്ഥ്യമായി അംഗീകരിച്ചു കൊണ്ട് തന്നെ യോജിപ്പിൻ്റെ മേഖലകളെ വികസിപ്പിക്കാൻ ഇതു പോലുള്ള ഒന്നിച്ചിരിക്കലുകൾ സഹായകരമാണെന്നും സംഗമത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.  മനുഷ്യർക്കിടയിൽ അകൽച്ചകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മാനവിക കൂട്ടായ്കളിലൂടെ പരാജയപ്പെടുത്തണമെന്നും സംഗമം അഭിപ്രായപ്പെട്ടു...

വെളിയംങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ സംഗമം
ഉത്ഘാടനം ചെയ്തു,
അഡീഷ്ണൽ എസ് പി അബ്‌ദുൽ ഖാദർ, 
വെളിയംങ്കോട് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മജീദ് പാടിയോടത്ത്,
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ഡോ: ശങ്കര നാരായണൻ,
എം ഇ എസ്‌ പൊന്നാനി കോളേജ് സെക്രട്ടറി 
എം കെ റഷീദ്,
മൗയ്തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ
ഷാജി കാളിയത്തേൽ,
 ഭൂവനേഷ്കുമാർ, സുരേഷ് പട്ടത്തിൽ, ഷംസു പുഴക്കര, തുടങ്ങിയവർ സംസാരിച്ചു,
ഡയലോഗ് സെന്റർ ജില്ല
സമിതിയഗം അഫ്സൽ ത്വയ്യിബ് ഇഫ്താർ സന്ദേശം നൽകി,

എം സി നസീർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂനുസ് പി സി സ്വാഗതം പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments