പ്രദേശത്തിന് പലിശ രഹിത ആശ്വാസമായി തണൽ എരമംഗലം പത്താം വർഷത്തിലേക്ക് .
എരമംഗലത്തും പരിസരപ്രദേശങ്ങളിലുമുള്ള ആയിരത്തോളം കുടുംബങ്ങൾക്ക് പലിശക്കെണിയിൽ നിന്നുള്ള ആശ്വാസമായി തണൽ വെൽഫെയർ സൊസൈറ്റി കർമപാതയിൽ 9 വർഷം പൂർത്തിയാക്കി. വ്യവസ്ഥാപിതമായ അയൽകൂട്ട സംവിധാനങ്ങളിലൂടെ ഇതുവരെ ആറരരക്കോടി രൂപയാണ് പലിശരഹിത വായ്പയായി തണൽ അംഗങ്ങൾക്ക് നൽകിയത്. കോവിഡ് ഫലമായുണ്ടായ സാമ്പത്തിക മാന്ദ്യകാലമായിട്ട് കൂടി കഴിഞ്ഞ വർഷം മാത്രം 592 പേർക്കായി ഒരു കോടി 15 ലക്ഷം രൂപ വായ്പ നൽകി. അയൽപക്ക ബന്ധങ്ങൾ ശക്തമാക്കുക, അനാവശ്യചെലവുകൾ നിയന്ത്രിച്ച് മിച്ചം വെക്കാനുള്ള ശീലം വളർത്തുക, അവശ്യഘട്ടങ്ങളിൽ പലിശരഹിത വായ്പകൾ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടി 2013-ൽ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച തണൽ അയൽകൂട്ടങ്ങളുടെ ഇടപാടുകൾ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പൂർണമായും മൊബൈൽ ആപ്പ് വഴിയാക്കി കൂടുതൽ സുതാര്യവും വ്യവസ്ഥാപിതവുമാക്കിയാണ് നടക്കുന്നത്. അംഗീകൃതഭരണഘടനാ പ്രകാരം എല്ലാ വർഷവും ജനറൽ ബോഡി ചേർന്ന് കണക്കുകൾ അവതരിപ്പിക്കുകയും പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു വരുന്നു. സൊസൈറ്റിയുടെ 2022-23 വർഷത്തേക്കുള്ള ഭാരവാഹികൾ:
എം.സി.നസീർ(പ്രസിഡണ്ട്), പി.അഹമ്മദുണ്ണി(സെക്രട്ടറി), സി.മുഹമ്മദാലി, സി.പരീക്കുട്ടി (വൈസ് പ്രസിഡണ്ടുമാർ), K.അക്ബർ,സുലൈഖ അബ്ദു(ജോ. സെക്രട്ടറിമാർ), K.A.ജമാൽ(ട്രഷറർ), അഡ്വ.സി.സെയ്ത് മുഹമ്മദ്, C.ഉമർ, P. മുഹമ്മദ് കുട്ടി, P.N.മുഹമ്മദ്,കെ.നൗഷാദ്,K.അബൂബക്കർ,M.E.റഷീദ്,P. C. യൂനുസ്, മൈമൂന ജമാൽ(അംഗങ്ങൾ).
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments