Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലോറിയിടിച്ച് വീടിന്റെ മതിൽ തകർന്ന കേസിൽ 30 വർഷത്തിനുശേഷം പ്രതി പിടിയിൽ



ലോറിയിടിച്ച് വീടിന്റെ മതിൽ തകർന്ന കേസിൽ 30 വർഷത്തിനുശേഷം പ്രതി പിടിയിൽ

വീടിന്റെ മതിൽ ലോറിയിടിച്ച് തകർന്ന സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ 30 വർഷത്തിനുശേഷം പോലീസ് പിടികൂടി. തൃത്താല കളത്തുംപടി സ്വദേശി അച്ചാരത്ത് ഖാദറിനെ(ബാവ-64)യാണ് പൊന്നാനി ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്

1992 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. ഖാദർ ഓടിച്ചിരുന്ന ലോറി കുറ്റിക്കാട്ടുവെച്ച് നിയന്ത്രണംവിട്ട് വീടിന്റെ മതിൽ ഇടിച്ചുതകർന്നിരുന്നു. അപകടത്തെത്തുടർന്ന് നാട്ടുകാരുമായി തർക്കമുണ്ടാകുകയും അതിനുശേഷം നാട്ടുകാരെ പേടിച്ച് ഇദ്ദേഹം പൊന്നാനി ഭാഗത്തേയ്ക്ക് വരാതാകുകയുമായിരുന്നു.
                                                                                                                                                                                                                                                                പിന്നീട് വിദേശത്തേക്കു പോയതോടെ കോടതിയിലും ഹാജരായില്ല. പ്രതി ഇപ്പോൾ നാട്ടിലുണ്ടെന്ന വിവരം ലഭിച്ചതോടെ തൃത്താലയിലെത്തി പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയിൽനിന്ന് 7000 രൂപ നഷ്ടപരിഹാരമായി ഈടാക്കി കോടതി കേസ് തീർപ്പാക്കുകയുംചെയ്തു. ഇൻസ്‌പെക്ടറെ കൂടാതെ എസ്.ഐ. കൃഷ്ണലാൽ, സി.പി.ഒ.മാരായ രതീഷ്, സുജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments