കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന 23 കിലോഗ്രം മത്സ്യം പിടിച്ചെടുത്തു
കുന്നംകുളം നഗരസഭയുടെ മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റായ തുറക്കുളം മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി.
പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ചീഞ്ഞ 23 കിലോഗ്രം മത്സ്യം പിടിച്ചെടുത്തു.
സംശയം തോന്നിയ ആറ് സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തു. കേരളത്തിനു പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍നിന്നും ലോറികളില്‍ ലോഡ് കണക്കിന് മത്സ്യമാണ് തുറക്കുളം മാര്‍ക്കറ്റില്‍
വന്നുകൊണ്ടിരിക്കുന്നത്. ഇവിടെനിന്നാണ് ചെറുകിട വിതരണക്കാര്‍ മത്സ്യം വാങ്ങുന്നത്.
മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നുവെന്ന പരാതിയിലാണ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ. എ. രേഖ, റ്റി. അരുണ്‍,
നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. മോഹന്‍ദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. രമിത എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments