പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ജല നടത്തം 2022 സംഘടിപ്പിച്ചു
മഴക്കാല ശുജീകരണ പ്രവർത്തനങ്ങളുടെ ഭാഗമായും നീരുറവകളെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടും പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് തെളിനീരൊഴുകട്ടെ എന്ന പദ്ധതിയുടെ ആദ്യ പടിയായി ആനറ തോട് വൃത്തിയാക്കി കൊണ്ടും ജല നടത്തം എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു കൊണ്ടും ഏറെ പ്രാധാന്യമേറിയ ഈ പ്രവർത്ഥനങ്ങൾക് തുടക്കം കുറിച്ചു
2022 ഏപ്രിൽ 25 ന് കാലത്ത് 10 മണിക്ക് കോടത്തുർ പൊതു ശ്മശാനത്തിന്റെ പരിസരത്തു നിന്നും ആരംഭിച്ച പരിപാടി ബഹുമാനപ്പെട്ട പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേന അംഗങ്ങളും തുടങ്ങി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രിയപ്പെട്ടവർ എല്ലാവരും ഈ പരിപാടിയുടെ ഭാഗമായി.
വാർഡ് മെമ്പർ സക്കരിയ്യ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് നിസാർ പി സ്വാഗതം ആശംസിച്ചു, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ സുനിൽ മാസ്റ്റർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ എ. ഇ അൻഷിദ് ഓവർസിയർ ജലാൽ എന്നിവർ പദ്ധതിയെ കുറിച്ചു വിശദീകരണം നടത്തി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി ജയരാജൻ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments