പൊന്നാനി കോളിൽ 2000 ഏക്കറിലെ നെല്ല് വെള്ളക്കെട്ടിൽ
തുടർച്ചയായി പെയ്യുന്ന വേനൽമഴയിൽ പൊന്നാനി കോളിലെ 2000 ഏക്കറിലെ നെല്ല് വെള്ളക്കെട്ടിൽ. കൊയ്യാറായതും വിളവ് എത്താത്തതുമായ നെല്ലാണ് മഴയിൽ കോളിലെ പാടശേഖരത്ത് വീണുകിടക്കുന്നത്. വായ്പ എടുത്തും പാട്ടത്തിനും എടുത്തും കൃഷി ഇറക്കിയ കർഷകരാണ് വെള്ളക്കെട്ട് രൂക്ഷമായതോടെ കൊയ്തെടുക്കാൻ കഴിയാതെ നെല്ല് മുള വരുമെന്ന ആശങ്കയോടെ കഴിയുന്നത്. കൊയ്തെടുക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ടിന് തുടർന്ന് ചെളിയിൽ താഴുകയാണ്. തേരാറ്റ് കായൽ, ഉപ്പുങ്ങൽ കടവ്, നടുപോട്ട, നൂനക്കടവ്, മുല്ലമാട്, കോലാത്തുപാടം, നരണിപ്പുഴ-കുമ്മിപ്പാലം, കോടഞ്ചേരി എന്നീ പാടശേഖരങ്ങളിലാണ് കൂടുതലും മഴയിൽ നെല്ല് വീണത്. മാറഞ്ചേരി നടുപ്പോട്ടയിൽ കൃഷി ചെയ്ത നവര നെല്ലും മഴയിൽ വീണിട്ടുണ്ട്.
പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കർഷകർ പമ്പിങ് നടത്തുന്നുണ്ടെങ്കിലും വൈകിട്ടുള്ള മഴയിൽ കൂടുതൽ വെള്ളം പാടശേഖരത്ത് ഒഴുകി എത്തുകയാണ്. വെള്ളക്കെട്ട് തുടരുന്നതുമൂലം കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നുള്ള വൈക്കോൽ കെട്ട് ആക്കാനും തടസ്സമായി. പെരുമ്പടപ്പ് എഡിഎയുടെ നേതൃത്വത്തിൽ വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് കൃഷി ഓഫിസർമാർ നെല്ലിന്റെ നഷ്ടത്തിന്റെ കണക്കെടുപ്പ് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments