Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

KSSPU പെരുമ്പടപ്പ് ബ്ളോക്ക് മുപ്പതാം വാർഷിക സമ്മേളനം ബഹു: പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു .



KSSPU പെരുമ്പടപ്പ് ബ്ളോക്ക് മുപ്പതാം വാർഷിക സമ്മേളനം ബഹു: പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു .. പ്രസിഡണ്ട് വി.ഇസ്മയിൽ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി.കൃഷ്ണൻ പോറ്റി സ്വാഗതം പറഞ്ഞു .. ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും ബ്ളോക്ക് സെക്രട്ടറി പി.എം.കെ.ഉണ്ണി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു ..പ്രമേയാവതരണം കെ.കുട്ടികൃഷ്ണനും പി.ആർ.ഗൗരി ടീച്ചർ നന്ദിയും പറഞ്ഞു ..
നവതി ആഘോഷിക്കുന്ന സി.ശിവശങ്കരൻ മാസ്റ്റർ , മികച്ച പൊതു പ്രവർത്തകനുള്ള MES അവാർഡ് നേടിയ വി.ഇസ്മയിൽ മാസ്റ്റർ , അനാരോഗ്യം മൂലം സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാകുന്ന പി.ഭാസ്കരൻ നമ്പ്യാർ എന്നിവർക്കുള്ള പ്രത്യേക ഉപഹാര സമർപ്പണം ബഹു: പി. ചിത്രൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു ..മുതിർന്ന പെൻഷൻകാരായ മറ്റ് 6 പേരെ വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു പൊന്നാട അണിയിച്ച് ആദരിച്ചു.വാർഡ് മെമ്പർ ഷീജ സുരേഷ് ആശംസ പ്രസംഗം നടത്തി.
വി. ഇസ്മയിൽ മാസ്റ്റർ(പ്രസിഡണ്ട്) ,
പി.എം. കെ.ഉണ്ണി(സെക്രട്ടറി), കെ.ചന്ദ്രൻ മാസ്റ്റർ(ഖജാൻജി) എന്നിവരുൾപ്പെട്ട 30 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു .ടി.കെ.
സുഭാഷ് വരണാധികാരിയായി .

Post a Comment

0 Comments