EP ഇബ്രാഹിം ഹാജിക്ക് യാത്രയയപ്പ് നൽകി.
നാല്പതിലധികം വർഷത്തെ യുഎഇ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന, മുൻ ജനറൽ സെക്രട്ടറി, ജനാബ് ഇപി ഇബ്രാഹിം ഹാജിക്ക് UAE എരമംഗലം മഹല്ല് ജമാഅത്ത് അബുദാബി കമ്മിറ്റി സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി.
സാമൂഹിക ജീവകാരുണ്യ രംഗത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ച, UAE ERM മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി യുഎഇ എരമംഗലം മഹല്ല് കമ്മിറ്റിയുടെ മുഖ്യ കാര്യദർശിയായിരുന്നു.
1983ൽ UAEയിൽ എത്തിയ അദ്ദേഹം, നിലവിൽ അബുദാബി ഹെൽത്ത് അതോറിറ്റി Seha ഉദ്യോഗസ്ഥനായിരുന്നു. ഈ മാസമാണ് ഹെൽത്ത് അതോറിറ്റിയിൽ നിന്നും റിട്ടയർ ആയത്.
UAE യിൽ, പ്രത്യേകിച്ച് ,അബുദാബി വിവിധ ഭാഗങ്ങളിൽ നിരവധി ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് മുന്നിട്ടിറങ്ങിയ സുകൃതങ്ങളുടെ ആത്മ നിർവൃതിയോടെയാണ് UAE യിൽ നിന്നും അദ്ദേഹം വിട വാങ്ങുന്നത്.
കമ്മിറ്റി സംഘടിപ്പിച്ച പ്രൗഢമായ പരിപാടിയിൽ VV അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു.
എരമംഗലം പ്രവാസികളുടെ ക്ഷേമത്തിലും മറ്റു സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ പ്രസിഡന്റ് തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ TP അഷ്‌റഫ്, CK അബ്ദുൽ റസാഖ്, സലിം ചങ്ങനാത്ത്, TM ജലീൽ, VK യൂസുഫ്, തുടങ്ങിയവർ സംസാരിച്ചു. സാധു സംരക്ഷണ സമിതി എക്സിക്യൂട്ടീവ് മെമ്പർ കുഞ്ഞിമോൻ കെ മുഖ്യാതിഥിയായിരുന്നു
പരിപാടിയിൽ, പ്രസിഡന്റ് VV അബ്ദുൽ റസാഖ്, സാധു സംരക്ഷണ സമിതി എക്സിക്യൂട്ടീവ് മെമ്പർ കുഞ്ഞിമോൻ കാരിയോടത്ത്, ഷൈൻമോൻ , ഓഡിറ്റർ TM അബ്ദുൽ ജലീൽ, യുവതലമുറയുടെ പ്രതിനിധി അസ്‌ലം CC എന്നിവർ അദ്ദേഹത്തിനുള്ള ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇരുപത് വർഷത്തെ സേവനത്തിനുള്ള അപ്രീസിയേഷൻ സർട്ടിഫിക്കറ്റും അദ്ദേഹത്തിന് സമ്മാനിച്ചു.
തുടർന്ന് ഇബ്രാഹീം ഹാജി മറുപടി പ്രസംഗം നടത്തി.
എരമംഗലം പ്രവാസികളും അദ്ദേഹത്തിന്റെ പരിചയക്കാരുമായ നിരവധി പേർ പങ്കെടുത്ത പരിപാടി തികച്ചും വികാരനിർഭരമായിരുന്നു.
ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് NA സ്വാഗതവും, സെക്രട്ടറി മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments