Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആയിഷ ഇശലിനെ യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.



ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിമാന നേട്ടം കൈവരിച്ച  ചങ്ങരംകുളം സ്വദേശിനി ആയിഷ ഇശലിനെ യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

ചങ്ങരംകുളം:
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തിളക്കമാർന്ന നേട്ടം  കൈവരിച്ച് രണ്ടു വയസ്സ് 
 മാത്രം പ്രായമുള്ള  ആയിഷ ഇശൽ എന്ന കുഞ്ഞ് നാടിന് അഭിമാനമാണെന്ന് യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മിറ്റി നടത്തിയ അനുമോദന ചടങ്ങിൽ DCC മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ പരാമർശിച്ചു. യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കരൻ, ഉമ്മർ കുളങ്ങര, മുസ്തഫ ചാലുപറമ്പിൽ, ഫാരിസ് നരണിപ്പുഴ, ഫൈസൽ മാട്ടം, ഷബീൽ അമയിൽ തുടങ്ങിയ നേതാക്കൾ അനുമോദന ചടങ്ങിൽ പങ്കെടുത്തു.മലപ്പുറം ജില്ലയിലെ  ചങ്ങരംകുളം അയ്യംകുളം സ്വദേശികളായ മെക്കാനിക്കൽ എഞ്ചിനീയറായ പുറത്താട്ട് അസ്ഹറുദ്ധീന്റെയും ആയുർവേദ ഡോക്ടറായ ശഹലയുടെയും മകളാണ് ഈ കൊച്ചു മിടുക്കി. ജനിച്ചു എട്ടാം മാസം പ്രായം ആകുമ്പോൾ തന്നെ പല പേരുകളും പറയാൻ ശ്രമിച്ചിരുന്നു. അന്ന് മുതൽ ഓർമ്മ ശക്തി നല്ല രീതിയിൽ തന്നെ ഉണ്ടായിരുന്നതായി മാതാവ് ഷഹല പറഞ്ഞു.  കഠിന പ്രയക്തനം ഉണ്ട് ഈ  നേട്ടത്തിന് പിന്നിൽ.
ഇവളെ പഠിപ്പിച്ചെടുക്കാൻ രക്ഷിതാക്കൾ കൂടെ നടന്നു കൊണ്ട് അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് മുന്നോട്ട് പോയത്. വളരെ പെട്ടെന്ന് വസ്തുക്കൾ ഗ്രഹിച്ചെടുക്കുകയും കൂടാതെ    ഓർമശക്തിയിൽ പ്രാവീണ്യം തെളിയിക്കുകയും ചെയ്തു കൊണ്ട്  അഭിനന്ദനീയമായ ബഹുമതിയാണ് ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത്.ഐശ്യറോയി, സച്ചിൻ തെണ്ടുൽക്കർ, നരേന്ദ്രമോഡി, ബറാക് ഒബാമ,ഫുട്‍ബോൾ താരം മെസ്സി, എ.പി.ജെ അബ്ദുൽ കലാം, സുഭാഷ് ചന്ദ്രബോസ്സ്, പിണറായി വിജയൻ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ഫോട്ടോ തിരിച്ചറിയുന്നതിലും ,  പൊതു വിജ്ഞാനത്തിലും,ഇംഗ്ലീഷ് അക്ഷരമാലയിലും, ഫ്രൂട്സ് &വെജിറ്റബിൾസിന്റെ പേരുകൾ എല്ലാം ഈ കൊച്ചുമിടുക്കി ഒന്ന് കണ്ടു കഴിഞ്ഞാൽ അനായസം പറയുവാൻ സാധിക്കും.
കോൺഗ്രസ്സ് നേതാവ് അഷ്‌റഫ്‌ പുറത്താട്ടിന്റെ പേരമകൾ കൂടിയാണ് ഈ കൊച്ചു മിടുക്കി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments