Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോടതിവിധി മൗലികാവകാശ ലംഘനം: വിമൻ ജസ്റ്റിസ് മൂവ്മെൻറ് എരമംഗലം സെൻററിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.



ഹിജാബ്: കോടതിവിധി മൗലികാവകാശ ലംഘനം: വിമൻ ജസ്റ്റിസ് മൂവ്മെൻറ് എരമംഗലം സെൻററിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. 
 
         ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരിൽ വിമൻ ജസ്റ്റിസിൻെറ ആഭിമുഖ്യത്തിൽ എരമംഗലം സെൻററിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കർണാടക ഹൈക്കോടതിയുടെ വിധി ദൗർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവും ആണെന്ന് പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം പ്രസ്താവിച്ചു. 
      ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യമുള്ള ഇന്ത്യയിൽ ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങൾ മുസ്‌ലിം സ്ത്രീക്ക് റദ്ദു ചെയ്യുന്ന അപരവൽക്കരണം ആശങ്കയുളവാക്കുന്നതാണ്. ആർഎസ്എസ്സിൻെറ വംശീയരാഷ്ട്രീയം ഭരണഘടനയേയും നിയമസംവിധാനങ്ങളെയും അട്ടിമറിക്കുന്നതിനെതിരിൽ വൻജനകീയമുന്നേറ്റത്തിനാണ് ജനാധിപത്യത്തെ വീണ്ടെടുക്കാനാവുക. ശിരോവസ്ത്രം ഉൾപ്പെടെയുള്ള വസ്ത്ര സ്വാതന്ത്ര്യം നമ്മുടെ നാട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും അടയാളമാണ്. തല മറച്ചു കൊണ്ട് വിദ്യാഭ്യാസവും സാമൂഹിക പദവികളും ആർജ്ജിക്കുന്നത് മറ്റാരുടേയും അവകാശങ്ങളെ ഹനിച്ചു കൊണ്ടല്ല.ഇത് മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസവകാശത്തേയും ചോദ്യം ചെയ്യുന്നതാണ്. മുസ്‌ലിം സ്ത്രീ ശാക്തീകരണത്തെ പിറകോട്ടടിക്കുന്ന വിവാദ വിധിക്കെതിരെ കേരളത്തിലെ സ്ത്രീകൾ കവലകൾ തോറും വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധപ്രകടനങ്ങൾ സംഘ്പരിവാർ വംശീയതക്കെതിരിലുള്ള സ്ത്രീമുന്നേറ്റത്തെ അടയാളപ്പടുത്തുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. മണ്ഡലം കൺവീനർ മൈമൂന ജമാൽ, ഷൈമ യൂനുസ്, ആസിയ ആസിഫ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments