വന്നേരി ഹയർ സെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു .
പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.എം ഷെമീർ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ സിന്ധു മുഖ്യാഥിതിയായി .വിരമിക്കുന്ന അധ്യാപകരായ എ ശ്രീകുമാർ, ടെസി ജോസഫ് ,ടി കൃഷ്ണദാസ്, വേണുഗോപാൽ എം,അനിത വിവി, ജെസി കെ ജെ, നന്ദിനി കെ എസ്, സലീം എന്നിവരെ ചടങ്ങിൽ വെച്ച് എം എൽ എ നന്ദകുമാർ ആദരിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സൗദാമിനി, പെരുമ്പടപ്പ് പഞ്ചായത്ത് മെമ്പർ അജീഷ, മാനേജർ രമണി അശോകൻ, അബ്ദുൾ സമദ് എന്നിവർ ആശംസകൾ അർപ്പിച്ചു. വന്നേരി പ്രിൻസിപ്പാൾ ജിംസി ജെയിംസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മണി കെ എസ് നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments