Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി മണൽ കൊള്ളക്കും ഭാരത പുഴയിലെ അശാസ്ത്രീയ മണലെടുപ്പിനും എതിരെ എ ഐ വൈ എഫ് പോർട്ട് ഓഫീസ് മാർച്ച് നടത്തി



പൊന്നാനി മണൽ കൊള്ളക്കും ഭാരത പുഴയിലെ അശാസ്ത്രീയ മണലെടുപ്പിനും എതിരെ എ ഐ വൈ എഫ് പോർട്ട് ഓഫീസ് മാർച്ച് നടത്തി 
   

പൊന്നാനി ഹാർബറിൽ കൂട്ടിയിട്ടിരുന്ന മണൽ കളവ് പോയതിനെതിരെ  ശക്തമായ അന്വേഷണം വേണമെന്നും അതിന് കൂട്ടുനിൽക്കുന്നവർക്കെതിരെ  നിയമ നടപടിഎടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, പോർട്ടിനെ പരിധിയിൽ വരുന്ന അഴിമുഖത്തിന്റെ പ്രദേശത്ത് നിന്നും മണൽ നീക്കം ചെയ്യുന്നു എന്ന വ്യാജ്യേനെ അശാസ്ത്രീയമായി ഭാരത പുഴയുടെ മറ്റുഭാഗങ്ങളിൽ നിന്നും മണൽ വാരുന്നത് എത്രയും പെട്ടന്ന് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ,ഇത് മൂലം പ്രകൃതി ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്ന അനാസ്ഥക്കെതിയെയും  എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പൊന്നാനി പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിന് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിബീഷ് ,പ്രസിഡന്റ് ഷാഫി മടയപറമ്പിൽ എന്നിവർ നേതൃത്വം നൽകി. എ ഐ വൈ എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ:സി പി നിസാർ ഉത്ഘാടനം ചെയ്ത മാർച്ച്  മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ അധ്യക്ഷം വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഷാഫി തവയിൽ,മണ്ഡലം സെക്രട്ടറി വിബീഷ് ,മണ്ഡലം കമ്മിറ്റി മെമ്പർമാരായ ഷഫീഖ് പൊന്നാനി ,ഷഫീന നിഷാദ് ,സുഹറ ഉസ്മാൻ,ഷാഫി പൊന്നാനി,മുജീബ് നാരയങ്ങാടി എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments