Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി



വെളിയംകോട് കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി

വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  പ്രദേശമായ  പത്തുമുറി  തീരദേശത്ത്  വിരിയിച്ച  കലാമ കുഞ്ഞുങ്ങളെ  കടലിലിറക്കി വിട്ടു .  വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു .  വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ഹരിത കേരള  മിഷ്യൻ റിസോഴ്സ്  പേഴ്സൺ  കെ.പി. രാജൻ  ചടങ്ങിൽ മുഖ്യാഥിതിയായി. 

വംശനാശ  ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ  സഹകരണത്തോടെ ,  വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ  നേത്യത്വത്തിലാണ് , കടലാമ മുട്ടകൾ സംഭരിച്ച് വിരിയിച്ചെടുക്കുന്ന  പദ്ധതി തയ്യാറാക്കിയത് .  സംസ്ഥാനത്ത്  തന്നെ  അപൂർവ്വം  കടൽ തീരത്താണ്  കടലാമകൾ വന്ന്  മുട്ടയിടുന്നത് . വെളിയങ്കോട്  പത്തുമുറി തീരത്തെ  പ്രത്യേക ആവാസ്ഥ വ്യവസ്ഥയിൽ കടലാമകൾ  കരയിൽ കയറി മുട്ടയിട്ട്  കടലിലേക്ക് ഇറങ്ങിപ്പോവുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്  ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ച് ഇത്തരത്തിൽ ഒരു പദ്ധതിക്ക്  വിപുലമായി തുടക്കം കുറിച്ചത് . ഇതിനെ തുടർന്ന്  പ്രത്യേകം  കാവലേർപ്പെടുത്തി മുട്ടകൾ വിരിയിച്ചെടുക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയത് .

ഈ വർഷം ഇതുവരെ 3828  മുട്ടകൾ  സംഭരിച്ചു വെക്കുകയും ,  കഴിഞ്ഞ  വിരിഞ്ഞ  ആഴ്ച 160 കുഞ്ഞുങ്ങളെ  ഇറക്കിയിരുന്നു . കരയിലെ കാലാസ്ഥയിൽ  2 ദിവസത്തിലധികം  കുഞ്ഞുങ്ങൾ ജീവിച്ചിരിക്കില്ലന്നത് കൊണ്ടാണ്  പെട്ടെന്ന് കടലിലേക്ക്  ഇറക്കേണ്ടി വരുന്നത് . ഏകദേശം 45 ദിവസമെടുക്കും  മുട്ടി വിരിയാൻ . ഇനിയും  ആയിരത്തിലധികം  മുട്ടകൾ വിരിയാനുണ്ട് . അതിനു വേണ്ട  ക്യത്യമായ പരിപാലനത്തിന്  ആവശ്യമായ സൗകര്യങ്ങൾ പഞ്ചായത്ത്  ഒരുക്കിയിട്ടുണ്ട് . 

സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാന്മാരായ  സെയ്ത് പുഴക്കര ,  റംസി റമീസ് ,  മെമ്പർമാരായ  മുസ്തഫ  മുക്രിയത്ത്  , റസ് ലത്ത് സെക്കീർ , റമീന ഇസ്മയിൽ  ,  ജൂനിയർ സൂപ്രണ്ട്   ബി. സെബാസ്റ്റിൻ  പരിപാലനത്തിന്  വേണ്ടി നിയോഗിച്ച  കുരിക്കളകത്ത്  മുഹമ്മദ് , സിദ്ധീഖ്  തുടങ്ങിയവർ പങ്കെടുത്തു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments