യുദ്ധത്തിനെതിരെ കെപിസിസി സംസ്കാര സാഹിതി പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മാനവരാശിയുടെ നാശം വിതക്കുന്ന യുദ്ധഭീകരതക്കെതിരെ പക്ഷം പിടിക്കാതെ കെപിസിസി സംസ്കാര സാഹിതി പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മഹായുദ്ധങ്ങൾ ലോകത്തിനുണ്ടാക്കിയ നാശങ്ങളും ഇന്നും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ മുന്നിലേക്ക് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെടുന്നു... യുദ്ധത്തിൽ വിജയപരാജയങ്ങൾക്കപ്പുറം മാനവരാശിക്കുണ്ടാകുന്ന നഷ്ടങ്ങൾ മാത്രം ബാക്കിയാകുന്നു. ആയതിനാൽ ഇനിയുള്ള തലമുറകളെ സാരമായി തന്നെ ബാധിക്കുന്ന ഇത്തരം യുദ്ധ കാഹളങ്ങൾക്കെതിരെ കെപിസിസി സംസ്കാര സാഹിതി സംഘടിപ്പിച്ച പ്രതിഷേധജ്വാല മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജലീൽ കുന്നിനിയിൽ ഉദ്ഘാടനം നിർവഹിച്ചു.. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ , മരക്കാർ , സഗീർ നാക്കോലക്കൽ , തുടങ്ങിയവർ പ്രസംഗിച്ചു... കൂടാതെ കോൺഗ്രസ് നേതാക്കളായ കെ ടി റസാക്ക് , വി ആർ മുഹമ്മദ് , അഷ്‌റഫ് , മോഹനൻ , സൈനുദ്ധീൻ ആമയം, റഷീദ് ചട്ടിക്കൽ , ഹുസൈൻ , ഫാരിസ് കല്ലാട്ടേൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ജംഷീർ പാലപ്പെട്ടി , ദിൽഷാദ് പുത്തൻപള്ളി തുടങ്ങിയവരും യുദ്ധത്തിനെതിരെ സന്ദേശം നൽകി സംസാരിച്ചു. മണ്ഡലം ചെയർമാൻ ജയപ്രസാദ് ഹരിഹരൻ അധ്യക്ഷത വഹിച്ചു...
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments