ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം എരമംഗലത്ത് നടന്നു.
വിടപറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചുഉള്ള സർവകക്ഷി അനുസ്മരണ സംഗമം എരമംഗലത്ത് നടന്നു.
പുതു തലമുറയ്ക്ക് മാതൃകയാക്കാവുന്ന സാഹോദര്യവും, സഹവർത്തിത്വവും നൈർമല്യം നിറഞ്ഞ ജീവിതമായിരുന്നു തങ്ങളുടേത് എന്ന് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
പേരോത്തയിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
ഷംസു കല്ലാട്ടയിൽ, ഷമീർ ഇടിയാട്ടയിൽ, എ എം അനന്തകൃഷ്ണൻ, ഫസലു റഹ്മാൻ കീടത്തേൽ, ഉണ്ണികൃഷ്ണൻ, മൊയ്തുണ്ണി മുസ്ലിയാർ, രാമകൃഷ്ണൻ, അഷ്റഫ് അൽ അമീൻ, സി കെ പ്രഭാകരൻ, ടി അബൂബക്കർ, കുഞ്ഞുമോൻ എരമംഗലം, ഹുസൈൻ കുന്നമ്പത്ത്, കുഞ്ഞുമുഹമ്മദ് സവാരി, ഷംസു പുഴക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി റംഷാദ്, പി അജയൻ, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത്, സൈദ് പുഴക്കര എന്നിവർ പ്രസംഗിച്ചു. സിഎം ഫാഹിദ്, നൗഷാദ് ഉളിയത്തേൽ, അമർ ശിഹാബ്, സിഎം ഇബ്രാഹിം, അബ്ദുല്ല ദാരിമി എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments