വെളിയങ്കോട് പഞ്ചായത്ത് വിള ഇൻഷുറൻസ് പോളിസി വിതരണം ചെയതു .
പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതിയുടെ
( മേരാ പോളിസി മേരാ ഹാത്ത് ) പഞ്ചായത്ത് തല പോളിസി വിതരണ ഉദ്ഘാടനം സി.കെ. പ്രഭാകരന് നല്കി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . ഗ്രാമ പഞ്ചായത്ത് മെമ്പർ ഹസീന ഹിദായത്ത് അധ്യക്ഷത വഹിച്ചു .
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതി പ്രകാരം ഖാരിഫ് സീസണിൽ , മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിസി എടുത്ത വെളിയങ്കോട്
ഗ്രാമപഞ്ചായത്തിലെ നെൽ കർഷകരെ യോഗം അഭിനന്ദിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ
എ . കെ . സുബൈർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. റംഷാദ് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , മെമ്പർമാരായ പി. വേണുഗോപാൽ , അബു താഹിർ , സബിത പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു . കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഷീല പദ്ധതി വിശദീകരിച്ചു
തൃശ്ശൂർ കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. കെ. സുനിൽ ക്ലാസ്സെടുത്തു . ക്യഷി ഓഫീസർ വി.കെ . ലമീന സ്വാഗതവും , ഇൻഷൂറൻസ് കമ്പിനി പ്രതിനിധി ശ്രീജിത്ത് നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments