പി.സി.എൻ.ജി എച്ച്.എസ് എസ് മൂക്കുതലയിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.
സ്നേഹാദരം 2022 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബഹു: പൊന്നാനി എം.എൽ എ ശ്രീ. പി. നന്ദകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിസ്രിയ സെയ്ഫുദീൻ, നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഒ പി പ്രവീൺ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ആരിഫാ നാസർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ വി വി കരുണാകരൻ, വാർഡ് മെമ്പർ ശ്രീ പി വി ഷൺമുഖൻ, പി ടി എ വൈസ് പ്രസിഡന്റ് സി കരുണാകരൻ, ശ്രീമതി ബീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എം രാധ ടീച്ചർ, അധ്യാപകരായ ശ്രീ. വി.കെ. ഷൺമുഖൻ, ശ്രീമതി. കെ വി ഷൈല, ശ്രീമതി. കെ എസ് സുധ, ശ്രീമതി വി സി പ്രേമലത എന്നിവരാണ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നത്. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് കെ കെ ലക്ഷ്മണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ സി വി മണികണ്ഠൻ സർ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ. പി കെ ശശികുമാർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments