പതിനെട്ടര കാവുകളിലെ കുംഭഭരണി ഉൽസവം ഇന്ന് .
പതിനെട്ടര കാവുകളിലാണ് പഴയ കാലത്ത് വർഷം തോറും കുംഭഭരണി ഉൽസവങ്ങൾ നടന്നു വന്നിരുന്നത്. പതിനെട്ട് മുഴുവൻ കാവുകളും, ഒരു അരക്കാവും എന്നായിരുന്നു സങ്കൽപ്പം. ഇന്ന് കുംഭഭരണി ഉൽസവം നടക്കുന്ന കാവുകളുടെ എണ്ണം വർധിച്ചിട്ടുണ്ട് എങ്കിൽ പോലും പതിനെട്ടര കാവുകളിൽ ദീപം തെളിയുന്നു എന്നു തന്നെയാണ് വിശ്വാസം. സാധാരണയായി കൊടിയേറ്റം കഴിഞ്ഞ് ഏഴ് ദിവസങ്ങളിൽ പാതിരാ താലങ്ങളുടെയും, വ്രതങ്ങളുടെയും നാളുകളാണ്. എരമംഗലം കണ്ണേങ്കാവ്, ആലിൻചുവട്, തിയ്യത്ത്, വട്ടേക്കാട്ട്, കൊരച്ചനാട്ട്, തെക്കേക്കര, പുഴമ്പ്രം, കപ്ലയങ്ങാട്, മങ്ങാട് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലാണ് കുംഭഭരണി ഉൽസവം നടന്നു വരുന്നത്. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ഒരു അരക്കാവും ഈ ഗണത്തിൽ പെടുന്നു. കളങ്ങളും, കളംപാട്ടും, ചോപ്പൻമാരും, ചെണ്ടയും, കോമരവും, താലവും, അന്നദാനവും നിറയുന്ന ഏഴ് ദിനങ്ങൾ. ജാതി മത ഭേദമന്യെ നാട്ടുകാർ ഉറക്കമൊഴിച്ച് താലത്തെ വരവേൽക്കുന്ന കാലമാണ് കുംഭ ഭരണി ഉൽസവത്തോടെ അവസാനിക്കുന്നത്. ഉൽസവത്തിന്റെ പിറ്റേന്ന് നടക്കുന്ന പതിനെട്ടാം കർമ്മങ്ങളോട് ക്ഷേത്ര നടകൾ അടച്ച് ദേശങ്ങളുടെ ഉൽസങ്ങൾക്ക് സമാപനമാകും. മാർച്ച് ഏഴിനാണ് ഈ വർഷത്തെ കുംഭഭരണി ഉൽസവം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments