Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വ്യാ​ജ ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി ക​ട​ത്തി​യ​തി​നു പെ​രു​മ്പട​പ്പ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ദ​മ്പതി​മാ​ര്‍​ക്കെ​തി​രേ​യു​ള്ള കേ​സി​ന്‍റെ വിധി ഇന്ന്



വ്യാ​ജ ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി ക​ട​ത്തി​യ​തി​നു പെ​രു​മ്പട​പ്പ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ദ​മ്പതി​മാ​ര്‍​ക്കെ​തി​രേ​യു​ള്ള കേ​സി​ന്‍റെ വിധി ഇന്ന്

1,18,000 രൂ​പ​യു​ടെ വ്യാ​ജ ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി ക​ട​ത്തി​യ​തി​നു പെ​രു​മ്പട​പ്പ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ദ​ന്പ​തി​മാ​ര്‍​ക്കെ​തി​രേ​യു​ള്ള കേ​സി​ന്‍റെ വി​ചാ​ര​ണ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ര​ണ്ട്) മു​ന്പാ​കെ പൂ​ര്‍​ത്തി​യാ​യി. കേ​സി​ല്‍ ജ​ഡ്ജി ടോ​മി വ​ര്‍​ഗീ​സ് ഇ​ന്നു വി​ധി പ്ര​സ്താ​വി​ക്കും.
ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് ആ​രം​ഭി​ച്ച വി​ചാ​ര​ണ ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ പ്ര​കാ​രം ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര നാ​ഗ്പൂ​ര്‍ ശി​വാ​ജി ന​ഗ​ര്‍ കാ​ഞ്ച​ന്‍​ഗീ​ത് അ​പ്പാ​ര്‍​ട്ട്മെ​ന്‍റ് നി​ധീ​ഷ് ക​ലം​കാ​ര്‍ (44), ഭാ​ര്യ പൂ​നെ ബൂ​നി സ്പ്രിം​ഗ് ടൗ​ണ്‍ ജോ​ന ആ​ന്‍റ​ണി ആ​ന്‍​ഡ്രൂ​സ് (30) എ​ന്നി​വ​രെ​യാ​ണ് 2020 ജ​നു​വ​രി 15ന് ​പെ​രു​മ്പട​പ്പ് എ​സ്‌ഐ ഇ.​എ സു​രേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​വ​രി​ല്‍ നി​ന്നു 2000 രൂ​പ​യു​ടെ നാ​ല്‍​പ്പ​ത്ത​ഞ്ചും 500 രൂ​പ​യു​ടെ അ​ന്പ​ത്തി​ര​ണ്ടും വ്യാ​ജ ക​റ​ന്‍​സി​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ക​ട​യി​ല്‍ ന​ല്‍​കി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ 2000 രൂ​പ​യു​ടെ വ്യാ​ജ ക​റ​ന്‍​സി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.
വ്യാ​ജ ക​റ​ന്‍​സി​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​പ്ടോ​പ്, പ്രി​ന്‍റ​ര്‍ എ​ന്നി​വ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ തൃ​ശൂ​ര്‍ രാ​മ​വ​ര്‍​മ​പു​രം ആ​ര്‍​എ​ഫ്‌എ​സ്‌എ​ല്ലി​ലും ക​റ​ന്‍​സി​ക​ള്‍ നാ​സി​ക് ഇ​ന്ത്യ​ന്‍ സെ​ക്യൂ​രി​റ്റി പ്ര​സി​ലും അ​യ​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 20 സാ​ക്ഷി​ക​ളു​ള്ള കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​പി ബാ​ല​കൃ​ഷ്ണ​ന്‍ ഹാ​ജ​രാ​യി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments