കുംഭ ഭരണിയോടനുബന്ധിച്ച് കണ്ണേങ്കാവ് ക്ഷേത്രത്തിൽ അന്നദാനം നടന്നു
എരമംഗലം കണ്ണേങ്കാവ് ക്ഷേത്രത്തിൽ കുംഭഭരണിയോട് അനുബന്ധിച്ച് അശ്വതി നാളിൽ അന്നദാനം നടന്നു. പതിവ് പോലെ യു ബ്രദേഴ്സ് തന്നെയാണ് അന്നദാനം നടത്തിയത്. മതേതരത്വവും സാഹോദര്യവും മുൻ നിർത്തി ജാതി മത ഭേദമന്യെ ആയിരത്തിലധികം നാട്ടുകാർ അന്നദാനത്തിൽ പങ്കെടുത്തു.
രാവിലെ ക്ഷേത്രത്തിൽ പറ വെപ്പ് നടന്നു. നൂറിലധികം നിറപറകൾ ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു . കുംഭഭരണി ദിവസമായ തിങ്കളാഴ്ച ഗജവീരൻമാരുടെ അകമ്പടിയോടെയുള്ള എഴുന്നൊളളിപ്പും മറ്റ് പൂരം വരവുകളും ക്ഷേത്രത്തിലെത്തി ചേരും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments