നരണിപ്പുഴയോരത്തെ മാലിന്യങ്ങൾ സംസ്കരിച്ച് പുഴ സംരക്ഷണ സമിതി അംഗങ്ങൾ .
പലരും മാലിന്യം തള്ളാനുള്ള ഒരു മേഖലയായി നരണിപ്പുഴ യോരത്തെ കണ്ടെത്തിയപ്പോൾ മാലിന്യങ്ങൾ സംസ്കരിച്ച് മാതൃകായാകുന്നു നരണിപ്പുഴ സംരക്ഷണ സമിതി അംഗങ്ങൾ. തങ്ങൾക്ക് ലഭിച്ച ഒരു ഒഴിവുദിനമാണ് അവർ നരണിപ്പുഴയുടെ തീരത്ത് പലരും തള്ളിയ വൃത്തിഹീനമായ മാലിന്യങ്ങൾ ശുചികരിക്കാൻ തയാറായി മുന്നിട്ടിറങ്ങിയത്.
പ്ലാസ്റ്റിക് ബോട്ടിലുകൾ വലിചെറിയാതെ സമാഹരിച് സംസ്കരിക്കാനായി പ്രദേശത്തെ നാട്ടരങ്ങ് കൂട്ടായ്മ സ്ഥാപിച്ച വേസ്റ്റ് ബിന്നും പരിസരവും മാലിന്യം കൊണ്ട് നിറഞ്ഞിരുന്നു. രാത്രിയുടെ മറവിലും നിരീക്ഷണ ക്യാമറകൾ ഇല്ലെന്ന് ധൈര്യത്തിലും ദിനം പ്രതി നരണിപ്പുഴ ഓരത്ത് മാലിന്യം തള്ളുന്നവരുടെ എണ്ണം വർധിക്കുന്നു. ശാശ്വത പരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള മുറവിളികൾ ഏറെമ്പോഴും അധികാരികളുടെ കണ്ണുകൾ തുറക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ഇന്ന് മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ് പുഴ സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചത്. നാളെയും നരണിപ്പുഴയിൽ മാലിന്യം നിറയുമെന്ന് ഉറപ്പാണെങ്കിലും ഈ യുവാക്കാൾ നാളെയുടെ പ്രതീക്ഷയാണ്. നരണിപ്പുഴയോരത്തെ മാലിന്യം കൊണ്ട് മൂടാൻ അനുവദിക്കില്ല എന്ന ഇവരുടെ നിശ്ചയദാർഡ്യത്തെ പ്രശംസിക്കാം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments