മയക്കുമരുന്നിനെതിരെ 'ജനസഭ'
എരമംഗലം: കേരളാ സംസ്ഥാന യുവജന ക്ഷേമബോർഡ് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ജനകീയമായി സംഘടിപ്പിക്കുന്നതിനായി ജനസഭ നടത്തി. പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോ -ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന ജനസഭ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു.
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. പൊന്നാനി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂർ മുഖ്യാതിഥിയായിരുന്നു. വാർഡംഗം പി. വേണുഗോപാൽ, യുവജന ക്ഷേമബോർഡ് യൂത്ത് കോ -ഓഡിനേറ്റർ ഫാറൂഖ് വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസും പ്രതിജ്ഞയും, ഗായകരായ ശിഹാബ് പാലപ്പെട്ടി, ശുഹൈബ് ജെറി എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments