Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വി സി ബി നിർമ്മാണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധന നടത്തി.



പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരിൽ തുടക്കം കുറിക്കുന്ന വി സി ബി നിർമ്മാണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധന നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ തോട്ടുംപക്കത്തെ പുളിവെള്ളം തടഞ്ഞു നിർത്തുന്ന വി സി ബി നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന്റെ  ഭാഗമായാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധന നടത്തിയത്. പെരുമ്പടപ്പ് പഞ്ചായത്തിലെ രണ്ട് , മൂന്ന്, പതിമൂന്ന്, പതിനാല് എന്നീ വാർഡുകളിലെ കിണറുകളിലെ പുളി തടയുന്നതിനും ,കൃഷിയിടങ്ങളിലെ പുളി  തടയുന്നതിനും 20 ലക്ഷം രൂപചിലവിൽ നിർമ്മിക്കുന്ന പദ്ധതി പ്രദേശത്തിന് വളരെയേറെ ഗുണം ചെയ്യുന്നതാണ്. പദ്ധതിപ്രദേശം ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ,AXC,  A E  ഓവർസിയർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രദേശവാസികളായ ഷുക്കൂർ ,രഘു തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംഘത്തെ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments