Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നല്കി മുൻ പഞ്ചായത്ത് പ്രസിഡണ്ട്





അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നല്കി മുൻ പഞ്ചായത്ത് പ്രസിഡണ്ട്

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്ന ശേഷി കലോത്സവം "ഉൾവെളിച്ചം 2022" സംഘടിപ്പിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം പൊന്നാനി എംഎൽഎ പി.നന്ദകുമാർ നിർവഹിച്ചു. പരിപാടിക്ക് അധ്യക്ഷതവഹിച്ചു. പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഈ സിന്ധു മുഖ്യാതിഥിയായി എത്തുകയും പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷി കുട്ടിയ്ക്ക് momento നൽകി ആദരിക്കുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കരുണാകരൻ,ആശാലത, ജമീല മനാഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു.
 ചടങ്ങിൽ  മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഭാസ്കര നമ്പ്യാർ പഞ്ചായത്തിലെ അമ്പത്തിരണ്ടാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നല്കിയതിന്റെ പ്രമാണം എംഎൽഎ പി.നന്ദകുമാർ അവർകൾക്ക് കൈമാറി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ കരീം പാവിട്ടപുറത്തെ ചടങ്ങിൽ എംഎൽഎ ആദരിച്ചു...
 അകാലത്തിൽ പൊലിഞ്ഞു പോയ ശ്രീലക്ഷ്മിയുടെ ചിത്രരചനകൾ കലോത്സവത്തിൽ പ്രദർശിപ്പിച്ചു.
 അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരൻ നമ്പൂതിരി മറ്റു മെമ്പർമാർ എല്ലാം ആശംസകൾ അറിയിച്ചു.
 കുട്ടികൾ പാട്ടുകൾ,കഥപറയൽ ,കവിതകൾ, നാടോടി നിർത്തം, സിനിമാറ്റിക് ഡാൻസ്, ചിത്രരചന....തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.
 മറ്റു മെമ്പർമാരോട് ഒപ്പം ചേർന്ന് പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അഭിനന്ദന സാക്ഷ്യപത്രവും മൊമെന്റോയും നല്കി. പി.സി.എൻ. ജി.എച്ച്. എസ്.എസ് ലെ എൻഎസ്എസ് വളണ്ടിയർമാർ, ട്രോമാകെയർ അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ, L.Pസ്കൂൾ എച്ച് എം മാർ, ആശാവർക്കർമാർ കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
 ഐ സി ഡി എസ് സൂപ്പർവൈസർ ഷംന ഫാത്തിമ പരിപാടിയിൽ എത്തിച്ചേർന്ന അവർക്കെല്ലാം നന്ദി രേഖപ്പെടുത്തി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments