പിഎംഎവൈ-ലൈഫ് ഭവന നിർമ്മാണ പട്ടികയിൽ അപാകത നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
പൊന്നാനി നഗരസഭ പ്രസിദ്ധീകരിച്ച പി എം എ വൈ- ലൈഫ് മിഷൻ പട്ടികയിൽ അർഹരായവർ ഉൾപ്പെടാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ക്യാൻസർ രോഗികൾ, ശാരീരിക വൈകല്യമുള്ളവർ,വിധവകൾ എന്നിവർ ഉൾപ്പെടാത്ത പട്ടികയാണ് നഗരസഭ പരിശോധന പൂർത്തീകരിച്ച് പ്രസിദ്ധീകരിച്ചത്. വീട് ഇല്ലാത്തവർക്ക് നാല് ലക്ഷം രൂപയുടെ ഭവനനിർമാണത്തിന് അപേക്ഷ നൽകി കാത്തിരുന്നവർക്കാണ് ഇങ്ങനെ ദുരനുഭവം സംഭവിച്ചത്. ലിസ്റ്റിൽ ഉൾപ്പെടാത്തവരുടെ പേരുകൾ ഉൾപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നഗരസഭാ സെക്രട്ടറി നൽകിയ ഉറപ്പിനെ തുടർന്നാണ് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചത്. എ പവിത്രകുമാർ, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, കെ ജയപ്രകാശ്, അലി കാസിം, മനാഫ്പൊന്നാനി എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments