സോളിഡാരിറ്റി ഏരിയ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി: 'വിശ്വാസത്തിൻ്റെ അഭിമാന സാക്ഷ്യം വിമോചനത്തിൻ്റെ പാരമ്പര്യം' പ്രമേയത്തിൽ മേയ് 21, 22 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന സമ്മേളനത്തിൻ്റെ മാറഞ്ചേരി ഏരിയ പ്രചാരണ ഓഫീസ് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻ്റ് എ.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് കെ.പി. ഷെരീഫ് അധ്യക്ഷത വഹിച്ചു.വിവിധ വകുപ്പ് ചെയർമാൻമാരായ മരക്കാർ മൗലവി, സി.മുഹമ്മദ് എന്നിവർ സംസാരിച്ചു. സംഘടന വകുപ്പ് കൺവീനർ സി.കെ.എം.നഈം ഉദ്‌ബോധനവും പ്രാർത്ഥനയും നിർവ്വഹിച്ചു.സോളിഡാരിറ്റി ഏരിയ സെക്രട്ടറി അബ്ദുൽ നാഫി ജോ. സെക്രട്ടറി ഫസിം ഖാലിദ്, പ്രതിനിധി വകുപ്പ് കൺവീനർ ഫസ്ബർ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments