Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സിപിഐ പിടാവന്നൂർ ബ്രാഞ്ച് സമ്മേളനം സമാപിച്ചു



സിപിഐ പിടാവന്നൂർ ബ്രാഞ്ച് സമ്മേളനം സഖാവ് കെ പി അറുമുഖൻ നഗറിൽ പാർട്ടിയിലെ മുതിർന്ന അംഗം പ്രഭാകരൻ മാസ്റ്റർ പതാക ഉയർത്തി തുടക്കം കുറിച്ചു സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി സഖാവ് പി രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കിസാൻ സഭ പൊന്നാനി മണ്ഡലം പ്രസിഡണ്ട് എ കെ മുഹമ്മദ് കുട്ടി, നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി സി മുഹമ്മദ്, സുമേഷ് പി,നന്നംമുക്ക് ലോക്കൽ സെക്രട്ടറി കെ പി ശ്രീധരൻ, എഐവൈഎഫ് പൊന്നാനി മണ്ഡലം സെക്രട്ടറി സഖാവ് വിബീഷ്, പുഷ്പാകരൻ എന്നിവർ സംസാരിച്ചു നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷം മാവുകയാണ് പഞ്ചായത്തിലെ അയ്യര് കുളം പോലെയുള്ള തണ്ണീർതടങ്ങൾ സംരക്ഷിക്കണമെന്നും അവ ജനോപകാരപ്രദമായ രീതിയിൽ മാറ്റിയെടുക്കണം എന്നും അതുപോലെതന്നെ നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കാട്ടുപറമ്പിൽ ലക്ഷങ്ങൾ ചിലവിട്ടു സ്ഥാപിച്ച  ജലസംഭരണി ജനങ്ങൾക്ക് ഒരു ഉപയോഗവും ഇല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു അതിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് അത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ശരിയാക്കി എടുക്കാൻ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയോട് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു പിടാവന്നൂർ ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് NR പ്രബിൻ, ജോയിൻ സെക്രട്ടറിയായി AV പുഷ്പാകരനെയും തിരഞ്ഞെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments