ഫ്രണ്ട്ലൈൻ ഗ്രൂപ്പിൻറെ കീഴിൽ 'ആപ്ത ആയുർവേദ' തുടക്കം കുറിച്ചു.
എരമംഗലത്ത് ഫ്രണ്ട്ലൈൻ ഗ്രൂപ്പിൻറെ കീഴിൽ 'ആപ്ത ആയുർവേദ' എന്ന പേരിൽ കിടത്തി ചികിത്സാ സൗകര്യവും, ഒ.പി സജ്ജീകരണങ്ങളും ഒരുക്കിയ ആശുപത്രി പൊന്നാനി എംഎൽഎ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷനായിരുന്നു.
ഫ്രണ്ട്ലൈൻ ഗ്രൂപ്പ് എംഡി നാസർ ബി.പി., ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ, വാർഡ് മെമ്പർ മജീദ് പാടിയോടത്ത് തുടങ്ങി പ്രമുഖ വ്യക്തികളും നാട്ടുകാരും പങ്കെടുത്തു. എല്ലാവിധ ആയുർവേദിക് പഞ്ചകർമ്മ ചികിത്സകളും, പരിസരവാസികൾക്കായി 'വാക്ക് ഇൻ ട്രീറ്റ്മെൻറ്' സൗകര്യങ്ങളും ഡോക്ടർ ശ്രീരാജ് ഡോക്ടർ അശ്വതി എന്നിവരുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments