ഇൻസൈറ്റ് പൊന്നാനിയിലും ആരംഭിക്കുന്നു .
പൊന്നാനി താലൂക്കിലെ തീരദേശ മേഖലയിലെ യുവാക്കളെ യൂണിഫോം ഫോഴ്സിലേക്കും, മറ്റ് സർക്കാർ ജോലിയിലേക്കും പ്രാപ്തമാക്കുന്നതിന് തിരൂർ DYSP യുടെ നേത്യത്വത്തിൽ ആരംഭിച്ച " Insight Ponnani" യുടെ ഭാഗമായി പൊന്നാനി പോലീസ് സ്റ്റേഷനിൽ വെച്ച് ചേർന്ന യോഗത്തിൽ
പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റപ്പുറം അധ്യക്ഷത വഹിച്ചു .
തിരൂർ DYSP വി .വി . ബെന്നി പദ്ധതി വിശദീകരിച്ചു . പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് വലിയാറ്റൂർ , വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു , പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി . നിസാർ , പൊന്നാനി സബ് - ഇൻസ്പെക്ടർ
കൃഷ്ണലാൽ , പെരുമ്പടപ്പ് പോലീസ് പോലിസ് സിവിൽ ഓഫീസർ ജോജോ , പൊന്നാനി ICSR കോ- ഓർഡിനേറ്റർ ഇമ്പിച്ചിക്കോയ തങ്ങൾ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ , സാംസ്കാരിക യുവജന , മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി ജനറൽ കമ്മിറ്റി , അക്കാദമിക്ക് കൗൺസിൽ
എന്നിവ രൂപീകരിച്ചു .
ബഹു . എം . പി . , ബഹു . എം . എൽ . എ . രക്ഷാധികാരികളായും , ബഹു . മുനിസിപ്പൽ ചെയർമാൻ , ചെയർമാനായും , വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് , പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നിവർ വൈസ് ചെയർമാന്മാരായും , തിരൂർ DYSP ചീഫ് ഓർഗനൈസറായും , പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസർ ജനറൽ കൺവീനറായും , പെരുമ്പടപ്പ് സ്റ്റേഷൻ ഹൗസ് ഓഫീസർ കൺവീനറിയും , രാഷ്ട്രീയ,
സാംസ്കാരിക , സാമൂഹ്യ , യുവജന മേഖലയിലെ പ്രിതിനിധികളെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments