Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പഠന ലിഖ്ന അഭിയാൻ മലപ്പുറംജില്ലയിലെ മാസ്റ്റർട്രൈനർ രണ്ടാംഘട്ട ഏക ദിന പരിശീലനം പൂർത്തിയായി



പഠന ലിഖ്ന അഭിയാൻ മലപ്പുറംജില്ലയിലെ മാസ്റ്റർട്രൈനർ രണ്ടാംഘട്ട ഏക ദിന പരിശീലനം പൂർത്തിയായി

പഠന ലിഖ്ന അഭിയാൻ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയുടെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രൈനർ മാർക്കുള്ള മേഖലാ പരിശീലനം അഞ്ച് കേന്ദ്രങ്ങളിലായി പൂർത്തിയായി.
   പെരുമ്പടപ്പ് മേഖലാ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷൻ ടി. രാംദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജി.ഇ.ഒ. ജമാൽ ടി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൗദാമിനി, ജനപ്രതിനിധികളായ ക്ഷമ റഫീഖ് (എടപ്പാൾ) മുബഷിറ അമീർ ( മാറാക്കര) ഷംല ബഷീർ ( മാറാക്കര) എന്നിവർ പ്രസംഗിച്ചു.
 
സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് , അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, ജില്ലാ റിസോഴ്സ് പെഴ്സൺ ഇ സുലൈമാൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ നയിച്ചു.

പ്രേരക്മാരായ വി.ജയശ്രീ സ്വാഗതവും  കെ.ടി. നിസാർ ബാബു നന്ദിയും പറഞ്ഞു.
     പൊന്നാനി, വളാഞ്ചേരി നഗര സഭ കളിലെയും , പെരുമ്പടപ്പ് , പൊന്നാനി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തുകളിലെയും മാസ്റ്റർ ട്രൈനർ മാരാണ് പങ്കെടുത്തത്.
 പഠന ലിഖ്ന അഭിയാൻ പദ്ധതിയുടെ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കൽ, ക്ലാസുകളിലെ വിജയ ഗാഥകൾ പങ്കു വക്കൽ, മാർച്ച് 27 ന് നടക്കുന്ന "മികവുത്സവം " സാക്ഷരതാ പരീക്ഷയുടെ ആസൂത്രണം എന്നീ ക്ലാസുകളാണ്  പരിശീലനത്തിൽ നടന്നത്.
മാസ്റ്റർ ട്രൈനർ പരിശീലനത്തിന് തുടർച്ചയായി നഗരസഭാ - പഞ്ചായത്ത് തല പരിശീലനങ്ങൾ താഴെ പറയുന്ന ക്രമത്തിൽ നടക്കും.
നഗരസഭകൾ -
പൊന്നാനി - 12 - 3 - 22
വളാഞ്ചേരി - 15 - 3 - 22

പഞ്ചായത്തുകൾ -
കല്പകഞ്ചേരി, മാറാക്കര , എടയൂർ, കുറ്റിപ്പുറം,എടപ്പാൾ - 11 - 3 - 22
ആതവനാട് ,വട്ടംകുളം , കാലടി , ആലംകോട്, പെരുമ്പടപ്പ് , വെളിയംകോട് , നന്നംമുക്ക് - 14 - 3 - 22
ഇരിമ്പിളിയം, മാറഞ്ചേരി, തവനൂർ - 15 - 3 -22 
:മാസ്റ്റർ ട്രൈനർമാരുടെ  പരിശീലനം  മാർച്ച് 5ന് താനൂർ ബ്ലോക്ക് ഹാളിലും, മാർച്ച് 7 ന് മങ്കട ബ്ലോക്ക് ഹാളിലും മാർച്ച് 8 ന് തിരൂരങ്ങാടി നഗരസഭാ ഹാളിലും, മാർച്ച് 9 ന് മഞ്ചേരി ടൗൺ ഹാളിലും നടന്നിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments