Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്വാതന്ത്ര്യത്തിന്റെ 75 വർഷവും സ്ത്രീ സമൂഹവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു



അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മലപ്പുറം യുവജന കേന്ദ്രം "സ്വാതന്ത്ര്യത്തിന്റെ 75 വർഷവും സ്ത്രീ സമൂഹവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊന്നാനി ആർ വി പാലസിൽ നടന്ന സെമിനാർ പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥ പുലർന്നാൽ മാത്രമാണ് ലിംഗസമത്വം ഉണ്ടാവുകയുള്ളൂവെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത  പി നന്ദകുമാർ എംഎൽഎ പറഞ്ഞു. അഡ്വക്കറ്റ് ബിൻസി ഭാസ്കർ അധ്യക്ഷതവഹിച്ചു. ഡോക്ടർ ഫസീല തരകത്ത്, യുവതി ക്ലബ് പ്രസിഡണ്ട് അശ്വിനി ദേവ്, സെക്രട്ടറി വർഷ പ്രതീഷ് എന്നിവർ പ്രസംഗിച്ചു. യുവജന ക്ഷേമ ബോർഡ് യൂത്ത് കോ -ഓഡിനേറ്റർ ഫാറൂഖ് വെളിയങ്കോട് മോഡറേറ്ററായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments