ഇരുട്ടിൽ വലഞ്ഞ് നന്നംമുക്ക് പഞ്ചായത്തിലെ 14,15 വാർഡിലെ ജനങ്ങൾ: കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു.
മൂക്കുതല: പിടാവനൂർ മക്കാലിയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വഴി വിളക്കുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവര്ത്തകർ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.
മാക്കാലിയിൽ എസ്എൻഡിപി ഓഫിസ് മുതൽ റോഡിൻ്റെ അവസാനം വരെ വഴി വിളക്കുകൾ മാസങ്ങളോളമായി പ്രകാശിക്കുന്നില്ല. ഇതിൽ പ്രധിഷേതിച്ച് കോൺഗ്രസ്സ് &യൂത്ത് കോൺഗ്രസ്14 & 15 വാർഡു കമ്മറ്റി ഇലക്ട്രിക്ക് പോസ്റ്റുകളിൽ മെഴുകുതിരി കത്തിച്ച് വച്ചു. ഇന്നലെ വൈകുന്നേരം 7 മണിക്ക് പ്രതിഷേധത്തിന് കോൺഗ്രസ് വാർഡ് പ്രസിഡണ്ടുമാരായ ഗണേഷ് .കെ .ജി, ഷാജി .കെ .കെ. കോൺഗ്രസ് 110 .111 ബൂത്ത് പ്രസിഡണ്ടുമാർ സജി വി .എം, അനീഷ് കെ എം. യൂത്ത് കോൺഗ്രസ് മാകാലി യൂണിറ്റ് പ്രസിഡണ്ട് നിക്സൺ സെക്രട്ടറി ധനീഷ്. പി.വി നന്നംമുക്ക് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോർജ്. സി. എം നേതൃത്വം നൽകി. അതികാലത്ത് നടക്കാൻ ഇറങ്ങുന്ന പ്രദേശ വാസികൾക്ക് നേരെ ഇഴജന്തു ആക്രമണങ്ങളും, തെരുവ് നായ ശല്യവും പ്രദേശത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു വീഴ്ച്ച.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments