വെളിയങ്കോട് പഴഞ്ഞി,പുറങ്ങ് മേഖലകളിൽ വൈദ്യുതി നിലക്കുന്നത് നിത്യ സംഭവമെന്ന് നാട്ടുകാരുടെ പരാതി
കെ.എസ്.ഇ.ബി പുറങ്ങ് സബ്സ്റ്റേഷന്റെ പരിധിയിൽ ഉള്ള വെളിയങ്കോട് പഴഞ്ഞി,പുറങ്ങ് മേഖലകളിൽ വൈദ്യുതി നിലയ്ക്കുന്നത് നിത്യസംഭവമായിരിക്കുന്നു. ദിവസവും പത്ത് പതിനഞ്ച് തവണ വരെ വൈദ്യുതി നിലയ്ക്കുന്നു. ഓഫീസുകളും സ്കൂൾ കോളേജ് മുതലായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് അടിക്കടി വൈദ്യുതി നിലയ്ക്കുന്നത് പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായി പരാതിയുണ്ട്. ടച്ച് ക്ലിയറൻസ്, മെയ്ന്റനൻസ് എന്നീ കാരണങ്ങൾക്കായി വൈദ്യുതി തടസ്സപ്പെടുന്നതും പതിവാണ്. തുടർച്ചയായി ഇത്തരം സംഭവങ്ങളിൽ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. എത്രയും വേഗം നിലവിലെ പ്രശ്നങ്ങൾക്ക്പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments