സ്ട്രൈറ്റ്പാത്ത് ഇന്റർനാഷനൽ സ്‌കൂൾ പാണക്കാടും എം ഇ എസ് സ്‌കൂൾ കുറ്റിപ്പുറവും ചാമ്പ്യന്മാർ
വെളിയങ്കോട് : എംടിഎം കോളേജിൽ വെച്ച് നടന്ന എംടി മമ്മദ് ഹാജി മെമ്മോറിയൽ മലപ്പുറം ജില്ലാതല സ്‌കൂൾ ചെസ്സ് മത്സരത്തിൽ സ്ട്രൈറ്റ്പാത്ത് ഇന്റർനാഷനൽ സ്‌കൂൾ പാണക്കാടും എം ഇ എസ് സ്‌കൂൾ കുറ്റിപ്പുറവും ചാമ്പ്യന്മാരായി പൊന്നാനി എവി സ്‌കൂളിനാണ് മൂന്നാം സ്ഥാനം എൽപി സ്‌കൂൾ മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാര്ഥികൾക്കായാണ് ചെസ്സ് മത്സരം സംഘടിപ്പിച്ചത്. ടൂര്ണമെന്റിന്റെയും എംടിഎം ചെസ്സ് അക്കാദമിയുടെയും ഉദ്ഘാടനം ചെസ്സ് സ്കൂൾ ചെയർമാനും കേരള ചെസ്സ് അസോസിയേഷൻ അംഗവുമായ ശ്രീമതി ശുഭ രാകേഷ്നിർവഹിച്ചു പ്രിൻസിപ്പാൾ ഡൊമനിക് സിപ്‌സൺ അദ്യക്ഷനായിരുന്നു എംടിഎം ചെസ്സ് അക്കാദമിയുടെ ലോഗോ പ്രൊഫസർ ഹവാവുമ്മ പ്രകാശനം ചെയ്തു ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഡോ സഹീർ സമ്മാനവിതരണം നടത്തി വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, എച്ച് ഒ ഡി മാരായ ഷമീം, ആഷിക്, അർജുൻ, മായാ പ്രസാദ് അധ്യാപകരായ രെഞ്ജിൻ, ഷുഹൈബ്, ഫൗഷിബ, അനസ്, എന്നിവർ പങ്കെടുത്തു ഫൈസൽ ബാവ സ്വാഗതവും അസി മാനേജർ സജില നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments