വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വെളിയംകോട് സ്വദേശി കുന്നംകുളത്ത് പിടിയിലായി
പൊന്നാനി വെളിയംകോട് തെണ്ടിയത് വീട്ടില്‍ അനിലിനെയാണ് (42) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബൈയില്‍ കാര്‍ഗോ കമ്ബനിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്കി ഏഴുപതിനായിരത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. പരസ്യം കണ്ട് ബന്ധപ്പെട്ടവരില്‍നിന്ന് പലതവണകളിലായാണ് പണം വാങ്ങിയത്. പിന്നീട് ഫോണ്‍ എടുക്കാതെ നീട്ടിക്കൊണ്ടുപോയപ്പോഴാണ് പരാതിക്കാര്‍ക്ക് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments