ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്
അയിരൂർ - കോടത്തൂർ മേഘല കമ്മറ്റി
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കല്ലയിൽ പീടിക മുതൽ കോതമുക്ക് വരെയുള്ള MLA റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട്
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്
അയിരൂർ - കോടത്തൂർ മേഘല കമ്മറ്റി
പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
2021 ജനുവരിയിൽ നിർത്തി വെച്ച വർക്കുകൾ ഒരു വർഷത്തിലേറെ പിന്നിടിട്ടും വർക്കുകൾ പൂർത്തീകരിക്കാത്തത് മൂലം റോഡ് പണി കഴിഞ്ഞ ഭാഗങ്ങൾ വരെ വീണ്ടും തകർന്നിരിക്കുകയാണ്. ടാറിങ്ങ് കഴിഞ്ഞ് ഫൈനൽ റീച്ചും റബറൈസിങ്ങും സൈഡ് കാന നിർമ്മാണവും കോൺക്രീറ്റിങ്ങും ബാക്കി നിൽക്കുമ്പോഴാണ് കരാറുകാരൻ നിർമ്മാണമവസാനിപ്പിച്ച് പോയത്.
കെട്ടുകാര്യസ്ഥതയുടേയും കോടികൾ വിഴുങ്ങുന്ന അഴിമതിയുടേയും വിളനിലങ്ങൾ ആക്കുകയാണ് പൊന്നാനി താലൂക്കിലെ PWD റോഡുകൾ പ്രത്യേകിച്ച് വെളിയംകോട് പെരുമ്പടപ്പ് പഞ്ചായത്തുകളിലെ PWD നടത്തിയ വർക്കുകൾ . യാതൊരു ഗുണനിലവാരവും ഇല്ലാത്തെ നിർമ്മിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് പൊട്ടിപൊളിയുന്ന സാഹചര്യമുണ്ടായി.കുമ്മിപാലം മുതൽ വന്നേരി വരെയുള്ള റോഡ് ആഴ്ച കഴിഞ്ഞപ്പോൾ പലയിടത്തും അടർന്നു പോയതും ഇപ്പോൾ അത് വീണ്ടും പാതിരാത്രി വന്ന് ഓട്ടയടച്ച് പൊടി തട്ടി കരാറുക്കാരൻ പോവാനൊരുങ്ങുകയാണ്. എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്ര നിലവാരമില്ലാത്ത റോഡുകൾ നമ്മുടെ നാട്ടിൽ നിർമ്മിച്ചു നൽക്കുന്നത്. PWD യും ഭരണകർത്താകളും ചേർന്ന് റോഡുകളെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുകയാണ്.
മേഘലയിലെ PWD റോഡുകളുടെ വർക്കുകൾ അടിയന്തിരമായി ശാസ്ത്രീയമായി നിർമ്മാണം നടത്തുകയും വർക്കുകളിൽ നടന്ന വ്യാപകമായ അഴിമതി വെളിച്ചത്തുകൊണ്ടുവരാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെടു കൊണ്ടാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അയിരൂർ കോടത്തൂർ മേഘല കമ്മറ്റി യോഗം സംഘടിപ്പിച്ചുടള്ളത്. യോഗം DCC സെക്രട്ടറി സിദ്ദീക്ക് പന്താവൂർ ഉൽഘാടനം ചെയ്തു.
പി.റഷാദ്, വൽസലകുമാർ , കെ.ടി. റസാക്ക് .
പുറാടത്ത് കുഞ്ഞിമോൻ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments