Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മീഡിയ വൺ കേന്ദ്ര സർക്കാർ വിലക്കിനെതിരെ എരമംഗലത്ത് ജനകീയ പ്രതിഷേധം സഘടിപ്പിച്ചു



മീഡിയ വൺ കേന്ദ്ര സർക്കാർ വിലക്കിനെതിരെ എരമംഗലത്ത് ജനകീയ പ്രതിഷേധം സഘടിപ്പിച്ചു,

മീഡിയ വൺ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം,

മീഡിയ വൺ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും ഫാസിസത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ആക്കം കൂട്ടുന്നതുമാണെന്ന് പെരുമ്പടപ്പ് ഏരിയ പൗരസമിതി കുറ്റപ്പെടുത്തി. കേന്ദ്ര നടപടിക്കെതിരെ എരമംഗലം സെന്ററിൽ  നടന്ന ജനകീയ പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു,

കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് അനന്തകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എതിർ ശബ്ദങ്ങൾ ഇല്ലായ്മ ചെയ്യുക എന്നുള്ളത് ഫാസിസത്തിന്റെ രീതിയാണെന്നും ഇത്തരം
ജനാധിപത്യ ധ്വംസനങ്ങൾ ഉയർന്നു വരുന്ന ഇടങ്ങളിലെല്ലാം സമൂഹ മനസ്സാക്ഷി ഒറ്റകെട്ടായി നിന്നു കൊണ്ട് അതിനെ എതിർക്കുവാനും തോൽപ്പിക്കാനും എല്ലാവരും മുന്നോട്ടു വരേണ്ട സന്ദർഭമാണിതെന്നും ജനകീയ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പൗരസമിതി ചെയർമാൻ
മജീദ് പി എം
അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്,
ഷമീർ ഇടിയാട്ടേൽ, സി വി ഖലീൽ, റഫീഖ് പട്ടേരി, സുഫീറ എരമംഗലം തുടങ്ങിയവർ സംസാരിച്ചു,
കാസിം കെ നന്ദിയും,
റഷീദ് വി പി സ്വാഗതവും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments