അതിർത്തി തർക്കം; പൊന്നാനിയിൽ അയൽവാസിക്ക് ദാരുണാന്ത്യം
പൊന്നാനി ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പത്തായപ്പറമ്ബ് സ്വദേശി സുബ്രഹ്‌മണ്യന്‍ എന്ന മോഹനന്‍ (62) ആണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി സുബ്രഹ്‌മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴിത്തര്‍ക്കം നിലനിന്നിരുന്നു. സംഭവത്തില്‍ തിരൂര്‍ കോടതിയില്‍ കേസും ഫയല്‍ ചെയ്തിരുന്നു.
ഇതിനിടെ ഇന്ന് ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അയല്‍വാസികള്‍ സുബ്രഹ്‌മണ്യനെ മാരകമായ രീതിയില്‍ ചവിട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബ്രഹ്‌മണ്യനെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാധ. മകന്‍: രഹാന്‍. മുന്‍ എം പി. സി ഹരിദാസിന്റെ ഡ്രൈവറായിരുന്നു സുബ്രഹ്‌മണ്യന്‍.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments