Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേന്ദ്ര ബജറ്റിനെതിരെ തൊഴിലാളികൾ പ്രതിഷേധിച്ചു




കേന്ദ്ര ബജറ്റിനെതിരെ തൊഴിലാളികൾ പ്രതിഷേധിച്ചു

പൊന്നാനി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. എൽ.ഐ.സി വിൽക്കാനുള്ള തീരുമാനം പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനം പിൻവലിക്കുക, വിലക്കയറ്റം പിടിച്ച് നിർത്തുക. പാചക വാതക സിലിണ്ടറിന്റെ വിലയും പെട്രോൾ, ഡീസൽ, മണ്ണെണ്ണ വില വർദ്ധനവ് പിൻവലിക്കുക. സായാഹ്നധർണ്ണ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ.കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് സുരേഷ് കാക്കനാത്ത് അദ്ധ്യക്ഷത വഹിച്ചു. പി.പി മുജീബ് റഹ്മാൻ പുതുപൊന്നാനി, പാടത്തകായിൽ എൻ.കെ ഹുസൈൻ, കൗൺസിലർ പി.വി ലത്തീഫ്, എൻ.സിറാജുദ്ധാൻ എന്നിവർ സംസാരിച്ചു. 

ചിത്രവിവരണം
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ പൊന്നാനിയിൽ ഐക്യ ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ചമ്രവട്ടം ജംഗ്ഷനിൽ നടന്ന സായാഹ്ന പ്രതിഷേധ ധർണ്ണ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ.കെ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments