മാന്നാറിൻ്റെ കരവിരുതിൽ പിറന്ന ഭീമൻ വാർപ്പ് ഇനി ഗുരുവായൂർ ക്ഷേത്രത്തിന് സമർപ്പിച്ചു.
രണ്ട് ടൺ ഭാരമുള്ള വാർപ്പ് ക്ഷേത്രത്തിൽ സമർപ്പിച്ചു
വെങ്കല പാത്ര നിർമ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറിൽ നിർമ്മിച്ച ഭീമൻ വാർപ്പ് ഇനി ഗുരുവായൂരപ്പന് സ്വന്തം. പാലക്കാട് സ്വദേശി കെ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബ മാണ് ഗുരുവായൂരപ്പന് വഴിപാടായി നാലു കാതുള്ള ഭീമൻ
വാർപ്പ് സമർപ്പിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കാനുള്ള ഭഗവദ് നിയോഗം ഇനി ഈ വാർപ്പിനും ലഭിക്കും. ഞായറാഴ്ച രാവിലെ ശീവേലിക്കു ശേഷം ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജകൾക്കു ശേഷം വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിച്ചു.
ഉൽസവത്തിൻ്റെ എട്ടാം വിളക്കു ദിവസം ഈ വാർപ്പിലാകും പായസം തയ്യാറാക്കുക.
വാർപ്പിന് രണ്ടു sൺ ഭാരമുണ്ട്. പതിനേഴര അടി വ്യാസവും. ആയിരം ലിറ്റർ പായസം തയ്യാറാക്കാനുള്ള ശേഷിയുണ്ട്. പൂർണമായും ശുദ്ധ വെങ്കലത്തിലാണ് നിർമ്മാണം. മാന്നാർപരുമല കാട്ടുമ്പുറത്ത് അനന്തൻ ആചാരി,മകൻ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തിൽ ,നാൽപത് തൊഴിലാളികളുടെ 2 മാസത്തെ അധ്വാനത്തിൻ്റെ ഫലമാണ് ഈ വാർപ്പ്.
സമർപ്പണ ചടങ്ങിൽ വഴിപാടുകാരനായ കെ.കെ.പരമേശ്വരൻ നമ്പൂതിരി കുടുംബസമേതം എത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി. മോഹന കൃഷ്ണൻ ,
അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments