പൊന്നാനി മണ്ഡലത്തിൽ
അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും .
പൊന്നാനി മണ്ഡലത്തിൽ
അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു . പെട്രോൾ- ഡീസൽ വിലവർദ്ധന അനിയന്ത്രിതമായി ഉയരുന്ന സാഹചര്യം സാധാരണക്കാരായ വാഹന ഉടമകളേയും യാത്രക്കാരേയും വളരെയധികം
ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് .
വാഹനങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള പരിസ്ഥിതി മലിനീകരണം ഗുരുതരമായി കൊണ്ടിരിക്കുകയുമാണ്.
ഈ സാഹചര്യത്തിൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള
ഇലക്ട്രിക് വാഹന ചാർജിങ്ങ്
സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ടു വീലർ, ത്രീ വീലർ വാഹനങ്ങൾക്കായിട്ടാണ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. മണ്ഡലത്തിൽ ചങ്ങരംകുളം , പുത്തൻപള്ളി ,
മാറഞ്ചേരി , ചമ്രവട്ടം ജംഗ്ഷൻ ,
വെളിയംകോട് എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹന ചാർജിങ്ങ്
സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments