മലപ്പുറം ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടലായി എരമംഗലത്തെ വനിത ഹോട്ടൽ മാറുന്നു.
മലപ്പുറം ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടലായി വെളിയങ്കോട് വനിത സഹകരണ സംഘത്തിന്റെ വനിത ഹോട്ടൽ മാറുന്നു.
മലപ്പുറംADMന്റെ ചേംബറിൽ വെച്ച് ജില്ല സപ്ലൈ ഓഫിസർ, പൊന്നാനി സപ്ലൈ ഓഫീസർ, വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്ത മീറ്റിംഗിൽ വനിത ഹോട്ടലിനെ മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സുഭിക്ഷ ഹോട്ടൽ ആയി അംഗീകരിക്കാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയുടെ ആദ്യ ഘട്ടം മുതൽ 25 രൂപയ്ക്ക് ഊണ് നൽകിക്കൊണ്ട് ജനകീയ ഇടപെടൽ നടത്തിവരുന്ന സംഘത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഇത്.
വനിതാ സഹകരണ സംഘം പ്രസിഡണ്ട് കെ.വി. തങ്കം , സെക്രട്ടറി ലീന ചന്ദ്രൻ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments