*ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിക്കലാണ് സംവാദാത്മകപ്രവർത്തനം: എസ് എസ് എഫ്*
പൊന്നാനി: ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിക്കാൻ തയാറാകുമ്പോഴാണ് സംവാദപരത രൂപപ്പെടുന്നതെന്നും അനാരോഗ്യകര വിമർശനങ്ങളെ അവഗണിക്കാനും തയാറാകണമെന്നും പ്രലോഭനത്തിനും പ്രകോപനത്തിനും മുതിരാതെ വിവേകപൂർവ്വമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയാണ് വേണ്ടതെന്ന് എസ് എസ് എഫ് പ്രസാധക വിഭാകം (ഐ പി ബി)ഡയറക്ടർ എം അബ്ദുൽ മജീദ് പറഞ്ഞു.
പൊന്നാനി മാറഞ്ചേരി ക്രസന്റ് സ്കൂളിൽ വെച്ച് നടന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സ്റ്റുഡന്റ്സ് കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാല സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു പ്രാതികൂല്യങ്ങളെ ബൗദ്ധിക ശക്തി കൊണ്ടു നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ, എസ്എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ സംസാരിച്ചു. സംഘടന,പ്രവർത്തനം,സാമ്പത്തികം ,നിരീക്ഷണം റിപ്പോർട്ടുകളുടെ അവതരണം, പദ്ധതി അവലോകനം, ചർച്ച, എന്നിവക്ക് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി.
സംസ്ഥാന ഭാരവാഹികളായ സയ്യിദ് മുനീറുൽ അഹ്ദൽ ,മുഹമ്മദ് നിയാസ്,എം ജുബൈർ സ്റ്റുഡന്റ്സ് കൗൺസിൽ നിയന്ത്രിച്ചു
ഫോട്ടോ അടികുറിപ്പ്:
എസ് എസ് എഫ് ജില്ലാ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഉദ്ഘാടനം ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ നിര്‍വ്വഹിക്കുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments