നായകളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി രാജ്യത്ത് ആദ്യമായി പൊന്നാനി നഗരസഭയിൽ തുടക്കം കുറിച്ചു.
തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സിനേഷൻ പദ്ധതിക്ക് തുടക്കമായി. പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി രാജ്യത്ത് ആദ്യമായി പൊന്നാനി നഗരസഭയിൽ തുടക്കം കുറിച്ചു.
പൊന്നാനി നഗരസഭ പരിധിയിലെ തെരുവുനായ്ക്കളെ പിടിച്ച്കൊണ്ട് വന്ന് പ്രാഥമികാരോഗ്യ പരിശോധനയും, പേവിഷബാധ പ്രതിരോധ കുത്തിവെയ്പും, ആന്തരിക ബാഹ്യ പരാതങ്ങൾക്കെതിരെയുള്ള കുത്തിവെയ്പും നൽകും. തുടർന്ന് നിരീക്ഷിച്ച ശേഷം അന്താരാഷ്ട്ര തിരിച്ചറിയൽ സംവിധാനമായ മൈക്രോ ചിപ്പിംഗ് നടത്തി തിരികെ വിടുന്നതാണ് പരിപാടി. കുത്തിവെയ്പ്പുകൾക്ക് ശേഷം പിടികൂടിയ ഇടങ്ങളിൽ തന്നെ തെരുവുനായ്ക്കളെ തിരിച്ചുവിടുന്നതാണ് പരിപാടിയുടെ രീതി. വിദേശരാജ്യങ്ങളിൽ ഇത് സാധാരണമാണെങ്കിലും ഇന്ത്യയിലാദ്യമായാണ് തെരുവുനായ്ക്കൾക്ക് മൈക്രോചിപ്പ് നൽകുന്നത്.
പൊന്നാനി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സംരംഭവും എറണാകുളം കുടുംബശ്രീ ജില്ലാമിഷന്റെ കീഴിൽ പ്രവർത്തിക്കുന്നതുമായ ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആൻഡ് വെറ്ററിനറി സർവീസ് എന്ന വനിതാ സ്വയംതൊഴിൽ സംരംഭ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈശ്വരമംഗലം ഇറിഗേഷൻ ഓഫീസ് പരിസരത്താണ് യൂണിറ്റിൻ്റെ മൊബൈൽ മൾട്ടി സ്പെഷ്യാൽറ്റി വെറ്റിനറി ഹോസ്പിറ്റൽ ക്യാമ്പ് ചെയ്യുന്നത്. ഒരു വെറ്റിനറി ഡോക്ടറും, വെറ്റിനറി നേഴ്സും, അനിമൽ ഹാൻ്റ്ലേഴ്സും അടക്കമുള്ള സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
കേരളത്തിൽ നടപ്പിലാക്കിയിരുന്ന തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന എബിസി എആർ പദ്ധതി ഹൈക്കോടതി വിധിയെ തുടർന്ന് നിർത്തലാക്കിയ സാഹചര്യത്തിലാണ് നഗരസഭയുടെ പുതിയ ചുവടുവെപ്പ്. മൃഗസംരക്ഷണ വകുപ്പിൻ്റെയും ഈരംഗത്തെ വിദഗ്ദ്ധരുടെയും നിർദ്ദേശപ്രകാരവും ഭാവി ദുരന്ത സാദ്ധ്യതകളെ തടയുന്നതിൻ്റേയും ഫലമായുള്ള ആശയമാണ് പൊന്നാനി നഗരസഭ നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീനാസുദേശൻ, കൗൺസിലറും മൃഗസംരക്ഷണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാനുമായ പി. ഷാഹുൽ ഹമീദ്, കൗൺസിലർമാരായ കെ.വി ബാബു, ഇക്ബാൽ മഞ്ചേരി, നിഷാദ്, വെറ്റിനറി ഡോക്ടർമാരായ ഡോ.സിനി, ഡോ.അങ്കിരസ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ, ജെ.എച്ച്.ഐ സുഷ, ശ്രദ്ധ യൂണിറ്റ് സി.ഒ പ്രിയ പ്രകാശൻ, വെറ്റിനറി ഡോക്ടർ അഭിജിത്ത്.എസ് തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments